Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:12 pm

Menu

Published on August 27, 2014 at 2:18 pm

ഹിമാലയത്തില്‍ മൃതസഞ്ജീവനിക്ക് സമാനമായ ‘അത്ഭുതസസ്യ’ത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

indian-scientists-find-a-wonder-herb-in-the-high-himalayas

ഹിമാലയ പർവ്വതനിരയിലെ ഒരു കൊടുമുടിയിൽ അത്ഭുത സസ്യത്തെ ശാസ്ത്രജ്ഞൻമാർ കണ്ടെത്തി.റോഡിയോള എന്നാണ് സസ്യത്തിന്റെ പേര്.  ‘പ്രതിരോധശേഷി വർധിപ്പിക്കുകയും  പ്രതികൂലമായ കാലാവസ്ഥകളിൽ ജീവിക്കാൻ സഹായിക്കുകയും റേഡിയോ ആക്ടീവ് വികിരണങ്ങളെ ചെയ്യുന്ന അത്ഭുത സസ്യങ്ങളാണ് ഇവയെന്ന് ഗവേഷകർ പറയുന്നു. .അവിടുത്തെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കരുത്തോടെ ഇത്രയും ഉയരത്തിൽ ഒരു ചെടി നിലനിൽക്കുന്നു എന്നത് അത്ഭുതകരമാണെന്നാണ് ഇവർ പറയുന്നത്.പർവ്വതാരോഹകർക്കും മറ്റും ഓക്‌സിജൻ കുറവുള്ള സാഹചര്യങ്ങളിൽ ഇത് പുതുജീവനാകുമെന്നാണ് കരുതപ്പെടുന്നത്. തദ്ദേശീയർ ഇത്തരത്തിൽ ഈ ചെടിയെ ഉപയോഗിക്കാറുണ്ട്.ലഡാക്കിലെ ജില്ലയിൽ ഗവേഷണം നടത്തുന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റിയൂട്ട് റിസേർച്ച്(ഡി ഐ എച്ച് ആർ ) എന്ന സ്ഥാപനത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ്    ഇത് കണ്ടെത്തിയത് .   റേഡിയോള റോസിയ (Radiola Rosea) എന്നാണ്സസ്യത്തിന്റെ ശാസ്ത്രനാമം.സോളോ എന്നാണ് ലഡാക്കിലും മറ്റും ഈ സസ്യം അറിയപ്പെടുന്നത്. ഇതിനെ ഇവിടുത്തുകാർ ആഹാരമാക്കാറുണ്ട്. അപൂർവ്വ സസ്യമാണെങ്കിലും, കിട്ടുമ്പോൾ ഇലകൾ കറി വച്ച് കഴിക്കാനായി പണ്ട് കാലം മുതലേ ഇവ ഉപയോഗിക്കാറുണ്ടായിരുന്നു. മലനിരകളിലെ കുറഞ്ഞ ഓക്സിജനും കുറഞ്ഞ മാർദ്ദവുമുള്ള സാഹചര്യത്തെ അതിജീവിക്കുവാൻ ഈ സസ്യം ഫലപ്രദമാണ്.വേഗത്തിൽ പ്രായമാകുന്നത് തടയുവാനും ശരീരകോശങ്ങൾ പുന:ർനിർമ്മിക്കുവാനും ന്യൂമറോണുകളെ സംരക്ഷിക്കുവാനുള്ള  ശേഷിയും ഈ സസ്യത്തിനുണ്ടെന്നാണ്ശാസ്ത്രഞ്ജർ അഭിപ്രായപ്പെടുന്നത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33