Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വഴി തെറ്റാതെ നടക്കാന്‍ വഴി കാണിച്ചുതരുന്ന ഷൂ വരുന്നു.ജിപിഎസ് സംവിധാനമുള്ള ഈ ഷൂ വിൻറെ കണ്ടു പിടിത്തത്തിന് പിന്നില്‍ രിസ്പിന്‍ ലോറന്‍സ്, അനിരുദ്ധ് ശര്‍മ എന്നീ എഞ്ചിനീയര്‍മാരാണ് ലേ ഛല്‍ എന്നാണ് ഷൂവിന് പേരിട്ടിരിക്കുന്നത്.ചുവന്ന ഷൂ ധരിച്ചു കഴിഞ്ഞാല്‍ പ്രകമ്പനം കൊള്ളാന്‍ തുടങ്ങും. പിന്നീട് ഏത് വഴിക്കാണോ പോകേണ്ടത് ആ വഴിക്ക് ഷൂ നമ്മെ നയിക്കും. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനില്‍ സിഗ്നല്‍ എത്തുന്നു. ഗൂഗിള്‍ മാപ്പില്‍ നോക്കി നമുക്ക് ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന് സന്ദേശം അയക്കാം. ഇതനുസരിച്ച് ഷൂ വഴി കാണിച്ചു തരുന്നു.നാം എത്ര ദൂരം പിന്നിട്ടു, നടന്ന് എത്ര കലോറി ചെലവായി, ഇനി എത്ര ദൂരം പോകാനുണ്ട് എന്നിങ്ങനെ ഷൂ കാണിച്ച് തരുന്നു. അടുത്തമാസം ഷൂ വിപണിയിലേക്ക് വരുമെന്നാണ് സൂചന.2011 ലാണ് ക്രിസ്പിനും അനിരുദ്ധും സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയത്. ഇപ്പോള്‍ 50 ഓളം പേര്‍ ജോലി ചെയ്യുന്നു.ഇന്ത്യയില്‍ ഇതാദ്യമാണെങ്കിലും ഇതിനു മുമ്പ് ലോകത്ത് വഴി കാണിച്ച് തരുന്ന ഷൂ നിര്‍മ്മിച്ചിരുന്നു. ബ്രിട്ടീഷ് ഡിസൈനര്‍ ഡൊമിനിക് വില്‍കോക്‌സാണ് ധരിക്കുന്നയാള്‍ക്ക് വീട്ടിലേക്കുള്ള വഴി പറഞ്ഞുതരുന്ന ഷൂവിന്റെ ആദ്യരൂപം നിര്‍മ്മിച്ചത്. ‘നോ പ്ലെയ്‌സ് ലൈക്ക് ഹോം ജിപിഎസ് ഷൂസ്’ എന്ന് കാവ്യത്മകമായി വിളിക്കുന്ന ഷൂവിനെ, നിങ്ങള്‍ ‘ലോകത്തെവിടെയാണെങ്കിലും നിങ്ങളുടെ മണ്‍കൂരയിലെത്തിക്കാന്‍ പാകത്തില്‍ പ്രോഗ്രാംചെയ്തതാണെ’ന്ന് വില്‍കോക്‌സ് പറയുന്നു.
–
Leave a Reply