Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ്: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇന്ത്യക്കാരനടക്കം 20 വിദേശ വിനോദ സഞ്ചാരികളെ ചൈന അറസ്റ്റു ചെയ്തു.അറസ്റ്റിലായവരില്‍ 11 പേരെ വിട്ടയക്കാന്‍ ചൈന തയാറായിട്ടുണ്ട്. ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിലെ ഒർഡോസ് നഗരത്തിൽ നിന്നാണ് വിനോദ സഞ്ചാരികളെ അറസ്റ്റ് ചെയ്തത്. ബ്രിട്ടനിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ളവരാണ് പിടിയിലായവരിൽ അധികവും. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ പ്രചാരണ വീഡിയോ കാണുന്നവേളയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. 47 ദിവസത്തെ ചൈന സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാര ഗ്രൂപ്പില്‍ പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്.അതേസമയം, ഇന്ത്യക്കാരൻ ഉൾപ്പെട്ടതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ ചൈനീസ് അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Leave a Reply