Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2024 12:11 pm

Menu

Published on October 8, 2015 at 5:34 pm

സൗദിയില്‍ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയുടെ കൈ വെട്ടിമാറ്റി

indian-womans-hand-chopped-off-in-saudi-arabia

റിയാദ്  : സൗദിയിൽ  ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയുടെ കൈ തോളിനടുത്ത് നിന്ന് വെട്ടി മാറ്റി. തമിഴ്‌നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്‌ന (55) ത്തെയാണ് കൈവെട്ടിമാറ്റപ്പെട്ട നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കസ്തൂരിയുടെ വലതുകൈയാണ് വെട്ടിമാറ്റിയിരിക്കുന്നത്. തോളില്‍ നിന്ന്‍ വലതുകൈ നഷ്ടപ്പെട്ട നിലയിലും കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റ നിലയിലും റിയാദിലെ കിങ്ഡം ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥര്‍ തന്നെയാണ് ഇത് ചെയ്തതെന്നാണ് പ്രാഥമിക വിവരങ്ങള്‍.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രണ്ടു മാസം മുന്‍പു നാട്ടില്‍ നിന്നെത്തിയ കസ്തൂരിയെ ആദ്യം കൊണ്ടു പോയത് ദമാമിലുള്ള ഒരു സ്വദേശിയായിരുന്നു. പിന്നീടാണ് റിയാദിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീട്ടില്‍ കൊണ്ടുവന്നാക്കിയത്. ഇവിടെ കൊടിയ പീഡനവും ജോലിഭാരവും മൂലം കസ്തൂരി ഏറെ പ്രയാസത്തിലായിരുന്നു. ഒരു ദിവസം വീടിനടുത്തായി പുറത്തു കണ്ട ഒരു തമിഴ്‌നാട് സ്വദേശിയോട് തന്റെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതു കണ്ട സൗദി വനിത പിടിച്ചു കൊണ്ടു പോയി മുറിയിലിട്ടു പൂട്ടി.ഈ മുറിയില്‍ നിന്ന് പുറത്ത് കടക്കുന്നതിനായി ജനല്‍ വഴി തുണി കൂട്ടിക്കെട്ടി പുറത്തേക്കു ചാടാന്‍ ശ്രമിച്ച കസ്തൂരിയേ ആരോ ചാടിവീണ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇവര്‍ക്ക് പിന്നീട് നടന്നതൊന്നും ഓര്‍മ്മയില്ല. ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്‌നാട് ഘടകം ഭാരവാഹി റാഷിദ് ഖാന്‍ ആണ് സ്ത്രീയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കസ്തൂരിയെ സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് ഹൈ അല്‍സാഫ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.മാറാരോഗിയായ ഭര്‍ത്താവ് മുനിരത്‌നവും മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുബം. കുടുംബത്തിന്റെ നിത്യ ചെലവിനുള്ള പണം കണ്ടെത്താനാണ് പ്രായധിക്യം പോലും കണക്കിലെടുക്കാതെ കസ്തൂരി സൗദി അറേബ്യയിലേയ്ക്ക് എത്തിയത്.കൈയ്ക്കും കാലിനും ശസ്ത്രക്രിയ നടത്തിയ ശേഷം തന്നെ എങ്ങനെയെങ്കിലും നാട്ടിലയക്കണമെന്നാവശ്യപ്പെട്ട് കസ്തൂരി അധികൃതരോട് കരഞ്ഞ് ആവശ്യപ്പെട്ടതായാണ് വിവരം.

Loading...

Leave a Reply

Your email address will not be published.

More News