Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 5:25 pm

Menu

Published on August 2, 2014 at 2:39 pm

ഒറ്റക്കാലു കൊണ്ട് നൃത്തം ചെയ്ത് ലോകത്തെ അമ്പരപ്പിച്ച സുബ്രീത കൗർ വിവാഹമോചനത്തിനൊരുങ്ങുന്നതായി വാർത്ത

indias-got-talents-one-legged-dancer-subhreet-kaur-files-complaint-against-her-husband

ഒറ്റക്കാലുകൊണ്ട് നൃത്തം ചവിട്ടി ലോകത്തെ അമ്പരപ്പിച്ച സുബ്രീത് കൗർ എന്ന ഇന്ത്യൻ നൃത്തകി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വാർത്തകൾ.ഗുരുതര ആരോപണങ്ങളാണ് കൗർ തൻറെ  ഭർത്താവായ  യഷ് മാക്കറിനെതിരെ ആരോപിക്കുന്നത് . യഷ് തന്നെ ചതിക്കുകയായിരുന്നു എന്നാണ് കൗർ പരാതി  പറയുന്നത് .തൻറെ കുടുംബത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയാണ് യാഷ് തന്നെ വിവാഹം കഴിച്ചതെന്ന് കൗർ പറയുന്നു .മാത്രമല്ല ഭർത്താവ് തന്നിൽ നിന്ന്  20 ലക്ഷം തട്ടിയെടുത്തതായും കൗർ പറയുന്നു  .പ്രായം പോലും മറച്ച് വെച്ചാണ് യാഷ് തന്നെ വിവാഹം കഴിച്ചതെന്നും  കൗർ ആരോപിക്കുന്നു.

kour.jpg]

27കാരിയായ സുബ്രീത് കൗര്‍ ഇന്ന് ഒരു നേഴ്സ് കൂടിയാണ്  .നൃത്തലോകത്തെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ജീവിതത്തിലൊരിക്കലും ഒരു ഡാൻസറാകുന്നതിനെകുറിച്ച് അവർ ചിന്തിച്ചിരുന്നില്ല .എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഒരു ബൈക്ക് അപകടം അവരുടെ ജീവിതത്തെ മാറ്റിമറയ്ക്കുകയായിരുന്നു.ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇടതുകാൽ നഷ്ടപ്പെട്ടു.എന്നാൽ തിരിച്ച് പൂർവാതികം ശക്തിയോടെ ടാൻസ് പഠിക്കുകയും റിയാലിറ്റി ഷോയിലൂടെ ഇവർ നൃത്തലോകത്തേയ്ക്ക് മടങ്ങി വന്നു.

CAP_OneLeggedDancer_03.jpg

അപകടത്തിൽ നിന്ന് തിരിച്ച് കൊണ്ടുവരാൻ തന്നെ സഹായിച്ച ജിം ഇൻസ്ട്രക്ടർ ആയ യഷ് മാക്കാരിനെ ജീവിതപങ്കാളിയാക്കുകയുമായിരുന്നു .വെറും ഒരുമാസം മാത്രം നില നിന്ന ആ വിവാഹ ബന്ധമാണ് ഇപ്പോൾ വിവാഹമോചനത്തിലെത്തി  നിൽക്കുന്നത് .

kour3

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33