Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:09 pm

Menu

Published on February 11, 2014 at 4:54 pm

ഇന്ത്യയുടെ ഒളിമ്പിക് വിലക്ക് പിന്‍വലിച്ചു

indias-olympic-exile-ends-as-ioc-revokes-ioas-ban

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയഷനിലെ അഴിമതി ആരോപണങ്ങളെ തുടര്‍ന്നായിരുന്നു അന്താരാഷ്ട ഒളിംപിക് കമ്മിറ്റി ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതോടെയാണ് വിലക്ക് നീക്കിയത്. ഐഒസി അധികൃതര്‍ ടെലിഫോണ്‍ വഴിയാണ് വിലക്ക് നീക്കിയ കാര്യം അറിയിച്ചത്.അഴിമതിയാരോപണം നേരിടുന്നവരെ ഭാരവാഹികളാക്കിയതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ നാലിനാണ് ഐ.ഒ.സി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഒളിമ്പിക് കമ്മിറ്റിയുടെ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കെടുക്കാനും മത്സരങ്ങളില്‍ രാജ്യത്തിന്റെ പതാകയ്ക്കു കീഴില്‍ അണിനിരക്കാനുമാകും. സോചിയില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്‌സില്‍ വിലക്കുണ്ടായിരുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വതന്ത്രമായി മത്സരിക്കേണ്ടി വന്നിരുന്നു. വിലക്ക് നീങ്ങിയതോടെ വിന്റര്‍ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകളില്‍ ദേശീയ പതാകയ്ക്കു കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരുമിക്കാനാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News