Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:46 pm

Menu

Published on December 6, 2014 at 11:12 am

‘ഏഷ്യന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം നരേന്ദ്രമോദിക്ക്

indias-pm-narendra-modi-named-asian-of-the-year-by-singapore-daily

സിംഗപ്പൂർ:സിംഗപ്പൂർ പ്രസ് ഗ്രൂപ്പിൻറെ ‘ഏഷ്യന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അർഹനായി. ശക്തമായ നേതൃത്വത്തിലൂടെ ലോകത്തെ അമ്പരപ്പിച്ച് പുതിയ ദിശാബോധം നല്‍കി ഇന്ത്യയുടെ വികസനത്തിനു ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്ന നിലയിലാണ് മോദിയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് സ്‌ട്രെയിറ്റ് ടൈംസ് എഡിറ്റര്‍ വാറന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.മോഡിയുടെ ജപ്പാന്‍ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്നും ചൈനീസ്, ഓസ്‌ട്രേലിയന്‍ നേതാക്കളുമായുളള കൂടിക്കാഴ്ച അഭിനന്ദനാര്‍ഹമായിരുന്നുവെന്നും മാധ്യമസ്ഥാപനം പറഞ്ഞു . കഴിഞ്ഞ വര്‍ഷം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്ക്കായിരുന്നു അവാർഡ്. എല്ലാ വര്‍ഷവും ഡിസംബറിലാണ് ഈ അവാർഡ് പ്രഖ്യാപനം നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News