Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:23 am

Menu

Published on November 21, 2016 at 9:46 am

കാണ്‍പൂര്‍ അപടകം:പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് അസാധുവായ നോട്ടുകള്‍..!!

indore-patna-express-accident

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി പരിക്കേറ്റവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത് അസാധുവായ നോട്ടുകള്‍.അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 200ഓളം പേര്‍ക്ക് അടിയന്തര സഹായമായി 5000 രൂപ റെയില്‍വേ മന്ത്രാലയം അനുവദിച്ചിരുന്നു. എന്നാല്‍ നല്‍കിയത് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പഴയ നോട്ടുകളാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കാര്യം വാര്‍ത്തയായതോടെ റെയില്‍വേ മന്ത്രാലയം പണം നല്‍കുന്നത് നിറുത്തി വച്ചു. വിവരം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ ചില പ്രാദേശിക നേതാക്കള്‍ അസാധുവായ നോട്ടുകള്‍ വാങ്ങി മാറ്റി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 120 ആയി. 220 പേര്‍ക്ക് പരുക്കേറ്റു. ആരോഗ്യനില ഗുരുതരമായി കഴിഞ്ഞവരാണ് ഉച്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങിയത്. കാണ്‍പൂരിന് 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയിലാണ് ട്രെയിന്‍ അപകടം ഉണ്ടായത്. പട്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News