Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഷൂട്ടിംഗിനിടെ പരുക്കേറ്റതിനു തുടര്‍ന്നു വിശ്രമത്തിലാണെങ്കിലും താര ദമ്പതികളായ ധര്‍മേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളായ അഹാനയുടെ വിവാഹത്തിന് ഷാരൂഖ് എത്തി.ഇടതു കൈ ഊന്നു വടിയില്‍ താങ്ങി, ഇടം കാലില്‍ നീബാന്‍ഡും അണിഞ്ഞാണ് സൂപ്പർ സ്റ്റാർ എത്തിയത്.തലമുടി മറയത്തക്ക രീതിയില്‍ തുണി കെട്ടിയിരുന്നു.അപകടം പറ്റിയശേഷം ഷാരൂഖ് ആദ്യമായി പുറത്തെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.വിവാഹത്തിന് എത്തുമെന്ന് നേരത്തേ വാക്കു നല്‍കിപ്പോയതുകൊണ്ടാണ് ഷാരൂഖ് സുഖമില്ലാതിരുന്നിട്ടും ഊന്നുവടിയുമായി വിവാഹത്തിനെത്തിയത്.’ഹാപ്പി ന്യൂ ഇയര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ചില്ലു വാതില്‍ ദേഹത്തേക്ക് മറിഞ്ഞുവീണാണ് ഷാരൂഖിന് പരുക്കേറ്റത്.പരുക്ക് ഗുരുതരമായിരുന്നില്ലെങ്കിലും ഇപ്പോള്‍ പൂര്‍ണ വിശ്രമത്തിലാണ്.എന്തായാലും എത്രയും പെട്ടെന്നുതന്നെ ഷാരൂഖ് ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.
Leave a Reply