Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:12 pm

Menu

Published on December 3, 2014 at 2:48 pm

ക്യാന്‍സര്‍രോഗികള്‍ക്കായി മലയാളം പ്രസംഗവുമായി പാർലമെന്റിൽ ഇന്നസെന്റ്

innocent-speaks-malayalam-in-lok-sabha

ന്യൂഡൽഹി: സിനിമയിലും താരമായതുപോല പാർലമെന്റിലും ഇന്നസെന്റ് താരമായി. ക്യാന്‍സര്‍ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയം മലയാളത്തില്‍ സംസാരിച്ചാണ് ചാലക്കുടി എംപികൂടിയായ ഇന്നസെന്റ് ലോകസഭയിലെയും താരമായത്.ദുരിത ജീവിതം നയിക്കേണ്ടി വരുന്ന അര്‍ബുദ രോഗികള്‍ക്ക് വേണ്ടിയാണ് ഇന്നസെന്റ് പാര്‍ലമെന്റില്‍ മാതൃഭാഷയില്‍ ശബ്ദമുയര്‍ത്തിയത്.മലയാളത്തിലാണ് സംസാരിക്കുന്നതെന്ന് ആദ്യമേ പറയാതിരുന്നതിനാല്‍ പ്രസംഗത്തിന്റെ തര്‍ജമ ലഭ്യമല്ലെന്ന് പറഞ്ഞ് സ്പീക്കര്‍ സുമിത്ര മഹാജന്‍ ആദ്യം തടസ്സവാദം ഉന്നയിച്ചു. എന്നാല്‍, തര്‍ജ്ജമ ലഭ്യമാണെന്ന് പിന്നീട് മനസ്സിലായതോടെ ഇന്നസെന്റിനോട് പ്രസംഗം തുടരാന്‍ പറയുകയായിരുന്നു. അര്‍ബുദ രോഗികള്‍ക്ക് അടിയന്തിര ചികില്‍സാ സഹായം ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ക്യാൻസർ രോഗത്തിൽ നിന്ന് മുക്തനായ വ്യക്തിയാണു ഇന്നസെന്റ് എം.പി.ക്യാന്‍സറിനുള്ള മരുന്ന് ഇപ്പോള്‍ സൗജന്യമായി ലഭ്യമാണെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെങ്കിലും രോഗം മുന്‍കൂട്ടി കണ്ടെത്താന്‍ കൂടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് സൗജന്യ സംവിധാനം ഉണ്ടാക്കണമെന്നാണ് ഇന്നസെന്റ് ചോദ്യോത്തരവേളയില്‍ ആവശ്യപ്പെട്ടത്. താനും ഭാര്യയും പരിശോധനയിലൂടെ രോഗം കണ്ടത്തിയ കാര്യവും തുടര്‍ന്ന് യഥാസമയം ചികിത്സ നടത്തി രോഗമുക്തി നേടിയ കാര്യവുമെല്ലാം ഹൃസ്വപ്രസംഗത്തില്‍ ഇന്നസെന്റ് പരാമര്‍ശിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News