Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:34 pm

Menu

Published on May 25, 2013 at 6:42 am

ഇന്‍സുലീന്‍ ഇഞ്ചക്ഷന് ഗുണത്തോടൊപ്പം ദോഷവും

insulin-taking-is-good-but-its-harmful-too

ജീവിത ശൈലി രോഗങ്ങളില്‍ പ്രമേഹം എന്നത് എല്ലാവരെയും ഭയപ്പെടുത്തുന്നതാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറ്റവം ഫലപ്രദമായ മാര്‍ഗ്ഗമാണ് വ്യായാമം. പ്രമേഹ ചികിത്സയില്‍ സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്ന ചികിത്സാമാര്‍ഗങ്ങളിലൊന്നാണ് ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍. മനുഷ്യ രക്തത്തിലെ ഇന്‍സുലിന്‍ തോത് കുറയുമ്പോഴാണ് പഞ്ചസാര വര്‍ദ്ധിക്കുന്നത്. ഇത്തരം അവസരത്തിലാണ് രോഗിക്ക് ഇന്‍സുലിന്‍ കുത്തിവയ്പ് നല്‍കുന്നത്. പ്രമേഹത്തെ ഈ രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തുമെങ്കിലും ഇന്‍സുലിന്‍ കുത്തിവയ്പിന് ദോഷവശങ്ങളുമുണ്ട്. ഒരു തവണ ഇന്‍സുലിന്‍ കുത്തിവച്ചാല്‍ പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ തോത് എപ്പോഴും താണിരിക്കും. ഒരു പരിധിയില്‍ കവിഞ്ഞ് പഞ്ചസാരയുടെ തോത് താണാല്‍ തല ചുറ്റുണ്ടാകാന്‍ സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമാതീതമായി കുറയുമ്പോള്‍ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങളും കുറയും. ഇത് തലച്ചോറിനെ ബാധിക്കുകയും ഇത് ചുഴലിദീനം വരുത്തുകയും ചെയ്യും. ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നവരില്‍ എപ്പോഴും വിയര്‍ക്കാനുള്ള പ്രവണത കണ്ടുവരുന്നു. കിതപ്പും ഇവരില്‍ കൂടുതലായിരിക്കും. അതിവേഗത്തില്‍ ശ്വാസമെടുക്കുന്നതായും കണ്ടുവരുന്നു. കുത്തിവയ്പ് ചിലപ്പോള്‍ ബിപി ആവശ്യമായ തോതിലും കുറയ്ക്കും. ഇത് തലചുറ്റും ക്ഷീണവും തലവേദനയും ഉണ്ടാക്കും. ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയും ഇന്‍സുലിന്‍ കുത്തിവയ്പ് ഉണ്ടാക്കാറുണ്ട്. എപ്പോഴും ദാഹം തോന്നുക, മൂത്രമൊഴിക്കാനുള്ള തോന്നല്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ചിലരില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ചര്‍മത്തിന് അലര്‍ജിയും ചൊറിച്ചിലും ഉണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്. അപൂര്‍വം ചിലരില്‍ ഇന്‍സുലിന്‍ കുത്തിവയ്‌പെടുത്താല്‍ ഛര്‍ദിയും കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രമേഹം വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാന രക്ഷാമാര്‍ഗ്ഗം. രോഗം പിടിപെട്ടവര്‍ യഥാക്രമം ചിട്ടയായ ഭക്ഷണ ക്രമവും കൃത്യമായ വ്യായാമവും ഉള്ളവരില്‍ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News