Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തു നടത്തുന്ന സംഘത്തിന്റെ തലവന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍. സദാ അംഗരക്ഷകരുടെ കാവലില്‍ കഴിയുന്ന ബിഷു ഷെയ്ക്കിനെ കൊല്‍ക്കത്തയിലെ മുന്‍ഷിദാബാദില്‍ വെച്ചാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് ബിഷു ഷെയ്ക്കിനെ തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരാക്കും.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബിഎസ്എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് സിബിഐ സംഘത്തെ വന്‍കള്ളക്കടത്ത് സംഘത്തിന്റെ തലവനിലേക്ക് അന്വേഷണം എത്തിക്കുകയും തുടര്‍ന്ന് അറസ്റ്റില്‍ കലാശിക്കുകയും ചെയ്തത്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.
ഇയാളുടെ കൈയില്‍ നിന്ന് 45 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമാന്‍ഡന്റായ ജിബുവിന് കള്ളക്കടത്ത് സംഘത്തെ സഹായിച്ചതിന് ലഭിച്ചതാണ് ഈ പണമെന്നാണ് സിബിഐ നിഗമനം. ജിബു ഡി. മാത്യുവിന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു.
Leave a Reply