Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:12 am

Menu

Published on October 31, 2014 at 10:54 am

ഇന്ന്‍ ഇന്റര്‍നെറ്റ്‌ ഹര്‍ത്താല്‍

internet-harthal-on-today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ ഇന്റര്‍നെറ്റ്‌ ഹര്‍ത്താല്‍.  ഇന്റര്‍നെറ്റ് താരിഫ് വര്‍ദ്ധിപ്പിച്ച ടെലികോം കമ്പനികള്‍ക്ക് എതിരായാണ് ഇന്റര്‍നെറ്റ് ബഹിഷ്കരണം. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം.ഇന്റര്‍നെറ്റ് റീടെയിലേഴ്‌സ് അസോസിയേഷന്റെ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. വര്‍ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിയ്ക്കണമെന്നും മൊബൈല്‍ ഫോണ്‍ റീടെയിലേഴ്‌സ് കച്ചവടക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിയ്ക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് ഒരുമാസം മുന്‍പേ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി ഹര്‍ത്താലിന് പ്രചാരണം ആരംഭിച്ചിരുന്നു. വര്‍ധിപ്പിച്ച ഇന്റര്‍നെറ്റ് നിരക്കുകള്‍ പിന്‍വലിയ്ക്കുക, മൊബൈല്‍ ഫോണ്‍ റീടെയിലേഴ്‌സ് ജീവനക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനായി ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുന്നതിനൊപ്പം നെറ്റ് റീചാര്‍ജുകള്‍ ചെയ്യാതിരിക്കണമെന്നുമാണ് അസോസിയേഷന്‍  ആഹ്വാനം ചെയ്തിരിക്കുന്നത്.ഇക്കഴിഞ്ഞ ആറിനാണ് ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിക്കൊണ്ടുള്ള വാര്‍ത്ത പുറത്തു വന്നത്. നിരക്കു വര്‍ധനയില്‍ അവസാനമായി രംഗത്തെത്തിയ എയര്‍ടെല്‍ 33 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. മറ്റ് പ്രമുഖ ടെലികോം കമ്പനികളായ വൊഡഫോണും, ഐഡിയയും ജൂണ്‍ മുതല്‍ തന്നെ പടിപടിയായി നിരക്ക് വര്‍ധന നടപ്പിലാക്കിവരുകയാണ്. മൊബൈല്‍ സേവനമേഖലയില്‍ 57 ശതമാനത്തിന്റെ വിപണിപങ്കാളിത്തമാണ് ഈ മൂന്നുകമ്പനികള്‍ക്കുളളത്. ഓഫറുകളും സ്‌കീമുകളും അല്ലാതെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്കാണ്  ഇരട്ടിയായത്. വോഡഫോണും ഐഡിയയും പത്തുകെ.ബിയുടെ നിരക്ക് രണ്ടുപൈസയില്‍ നിന്ന് നാലുപൈസയാക്കി.ടുജി സേവനമേഖലയില്‍  അടിസ്ഥാന ഇന്റര്‍നെറ്റ് നിരക്കാണ് വൊഡഫോണ്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു ജിബി വരെയുളള ഇന്റര്‍നെറ്റ് സേവനത്തിന് 155 രൂപയില്‍ നിന്നും 175 രൂപയാക്കിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. എയര്‍ടെലും, ഐഡിയയും സമാനമായ നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്.
വൊഡഫോണും, ഐഡിയയും റാക്ക് നിരക്കില്‍ 100 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 10 കെബി വരെയുളള ഡാറ്റയ്ക്ക് 2 പൈസ ഈടാക്കിയിരുന്ന സ്ഥാനത്ത് 4 പൈസയാണ് വര്‍ധന.എയര്‍ടെലും നാലുപൈസയാക്കിയെങ്കിലും, വര്‍ധന 33 ശതമാനമാണ്. എയര്‍ടെല്‍ ഇതിനോടകം തന്നെ 10 കെബി വരെയുളള ഡാറ്റയ്ക്ക് 3 പൈസയാണ് ഈടാക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News