Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:49 pm

Menu

Published on August 2, 2014 at 10:34 pm

മൊബൈല്‍ ഫോണില്‍ ‘സൗജന്യമായി ഇന്റര്‍നെറ്റ്’ ലഭ്യമാകാനും ഒരു ആപ്ലിക്കേഷൻ

internet-org-a-free-internet-service

മൊബൈല്‍ ഫോണുകളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാവുന്ന ആപ്ലിക്കേഷുനുമായി ഫേസ്ബുക്ക് എത്തി. ഇന്റർനെറ്റ് ഡോട് ഓര്‍ഗ് (internet.org) എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തീര്‍ത്തും സൗജന്യമായി തന്നെ ആരോഗ്യം, തൊഴില്‍, എന്നിവ സംബന്ധിച്ച വിവരങ്ങളും ലോക്കല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസുമാണ് ബ്രൗസ് ചെയ്യാന്‍ സാധിക്കുക. ആദ്യഘട്ട പരീക്ഷണം എന്ന നിലയിൽ ഇപ്പോൾ സാംബിയയില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ആപ്ലിക്കേഷന്‍ ലഭ്യമാവുക. പരീക്ഷണം വിജയകരമായാല്‍, ലോകത്തെ എല്ലാവര്‍ക്കും കുറഞ്ഞെ ചിലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് ആപ്ലിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് അദ്ദേഹത്തില്‍ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിന്റെ പ്രവർത്തനത്തിലായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News