Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം ഏറെ പിറകില്‍. നിലവില്‍ 109ാം സ്ഥാനത്ത് ആണ് ഇന്ത്യയുള്ളത്. ഇന്ത്യയില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിന്റെ ശരാശരി വേഗതയാണെങ്കില്‍ 8.80 എംബിയും. ലോകത്തെ മറ്റു പല രാജ്യങ്ങളിലെ വേഗതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം ഇത്രയും താഴെയാണ് എന്നത് വ്യക്തം.
നിലവില്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ 62.66. എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡുള്ള നോര്‍വെയാണ് ലോകത്തില്‍ ഒന്നാമത്. സെക്കന്റില്‍ 53.01 എംബി സ്പീഡുള്ള നെതര്‍ലന്റ്‌സാണ് രണ്ടാമത്. 52.78 സ്പീഡുമായി ഐസ്ലാന്‍ഡാണ് മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. സെക്കന്റില്‍ 26.75 ശരാശരി ഡൗണ്‍ലോഡ് സ്പീഡുമായി യുകെ നാല്‍പത്തിമൂന്നാം സ്ഥാനത്തും 26.32 എംബി വേഗതയുമായി അമേരിക്ക നാല്‍പത്തിനാലാം സ്ഥാനത്തുമാണ്.
സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്‌സ് ആണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. നിലവില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും സ്പീഡിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ് ഇന്ത്യ എന്ന് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Leave a Reply