Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:47 am

Menu

Published on October 15, 2014 at 10:26 am

ഒക്ടോബർ 31 ന് ഇൻറർനെറ്റ് ഹർത്താൽ

internet-strike-on-31st-october

തിരുവനന്തപുരം: ഇന്റര്‍നെറ്റ് നിരക്കുകള്‍ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഒക്ടോബര്‍ 31ന് മൊബൈല്‍ഫോണ്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് ഹര്‍ത്താല്‍ ആചരിക്കാൻ തീരുമാനിച്ചു.ര്‍ദ്ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കണമെന്നും മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് കച്ചവടക്കാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.ഫെയ്‌സ് ബുക്കിലും വാട്‌സ്ആപ്പിലും ഇത് സംബന്ധിച്ച പ്രചാരണം സജീവമാണ്. ഇന്റര്‍നെറ്റ് നിരക്കുവര്‍ധന ഫെയ്‌സ് ബുക്ക് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിലാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ സേവനദാതാക്കളാണ് മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുള്ളത്. മൊബൈല്‍ ഇന്റര്‍നെറ്റ് വിപണിയുടെ 57ശതമാനവും ഈ മൂന്ന് കമ്പനികളുടെ അധീനതയിലാണ്. 31ന് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെയും ഫോണുകളില്‍ ഇന്റര്‍നെറ്റ് റീചാര്‍ജുകള്‍ നിര്‍ത്തിവെച്ചും പ്രതിഷേധിക്കുമെന്ന് മൊബൈല്‍ ഫോണ്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ഷിഹാന്‍ ബഷി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News