Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നതിനു മുന്നോടിയായി ഐഫോണ്‍ 5എസ്, 5സി എന്നിവയുടെ വില 13,000 രൂപ വരെ കുറയ്ക്കുന്നു. ഐഫോണ്‍ 5എസ് 32 ജിബി മോഡലിന് 62,500 രൂപയായിരുന്നത് 13,000 രൂപ വരെ കുറച്ചിട്ടുണ്ട്. ഐഫോണ്‍ 5സി 8 ജിബിയുടെ വില 37,500 രൂപയായിരുന്നത് 31,500 യും ,ഐഫോണ്‍ 5എസ് 16 ജിബി മോഡലിന്റെ വില 53,500 രൂപയായിരുന്നത് 9,000 രൂപയുമായി കുറച്ചിട്ടുണ്ട്. ഉടനെ തന്നെ ആപ്പിള്‍ പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനുള്ള ബൈബാക്ക് ഓഫറുകള്‍ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്.
–
–
പുതിയ മോഡലുകള്‍ വരുമ്പോള്‍ പഴയ മോഡലുകളുടെ വില ആപ്പിള്‍ കുറയ്ക്കുന്നത് പതിവാണ്. പ്രുഖ ടെക് സൈറ്റായ ബിജിആര്‍ വഴിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഐഫോണ്‍ 5എസ് ഇതിലും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ എത്താന്‍ കാലതാമസമുണ്ടാക്കിയേക്കും.എന്നാൽ അമേരിക്കയില്‍ സപ്തംബര്‍ 19 ന് ഇരുമോഡലുകളും എത്തുമെന്നാണ് ആപ്പിള്‍ അറിയിച്ചിട്ടുള്ളത്.
–
Leave a Reply