Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിദ്ദ : പറക്കാനൊരുങ്ങിയ വിമാനത്തിനകത്ത് വെച്ച് ഐഫോണിന് തീപിടിച്ചു. ഇതിനെ തുടർന്ന് വിമാനം ഉടൻ തന്നെ തിരിച്ചിറക്കി.രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം നടന്നത്. മിഡില്‍ ഈസ്റ്റിലെ ഒരു വിമാനതാവളത്തില്‍ നിന്നാണ് ഈ വാര്‍ത്ത വന്നത് .എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. 150 പേരുമായാണ് വിമാനം പറക്കാൻ ഒരുങ്ങിയിരുന്നത്. അപ്പോഴാണ് പെട്ടെന്ന് ഒരു യാത്രികൻറെ ബാഗിലുണ്ടായിരുന്ന ഫോണ്‍ തീപിടിക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഏയര്‍ ഹോസ്റ്റസ് കോക്പിറ്റില്‍ വിവരം അറിയിച്ചു. തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. ഫോണിൻറെ അമിത ചാർജാണ് തീ പിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം . വിമാനത്തിൻറെ പിന്നീടുള്ള യാത്രയിൽ ഫോണിൻറെ ഉടസ്ഥനായ യാത്രക്കാരനെ കൊണ്ടുപോകാന്‍ വിമാനകമ്പനി തയ്യാറായില്ല.
Leave a Reply