Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഐപിഎല്‍ താരലേലത്തില്‍ യുവരാജ് സിംഗിനെ 16 കോടി രൂപ നൽകി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.ഐപിഎല്ലില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കഴിഞ്ഞ വര്‍ഷം 14 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു യുവിയെ സ്വന്തമാക്കിയിരുന്നത്.ദിനേശ് കാര്‍ത്തിക്കിനെ 10.5 കോടി നല്‍കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. 7.5 കോടിക്ക് ഏഞ്ചലോ മാത്യൂസിനെയും 3.5 കോടിക്ക് അമിത് മിശ്രയെയും ഡല്‍ഹി സ്വന്തമാക്കി. 3.2 കോടിക്ക് ആരോണ്‍ ഫിഞ്ചിനെ മുംബൈ ഇന്ത്യന്‍സും മൂന്നു കോടിക്ക് മുരളി വിജയ് പഞ്ചാബും സ്വന്തമാക്കി.രണ്ടു കോടിക്ക് പീറ്റേഴ്‌സണും 1.5 കോടിക്ക് മോര്‍ഗനെയും ഹൈദരാബാദ് സ്വന്തമാക്കിയിട്ടുണ്ട്.
Leave a Reply