Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരായ കേസ് ഇന്ന് കോടതി പരിഗണിക്കും. ദില്ലി പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. ശ്രീശാന്തിന്‍െറ കൂട്ടുകാരനും സഹചാരിയുമായിരുന്ന ജിജു ജനാര്‍ദനന്‍െറ മൊഴിയാണ് ശ്രീശാന്തിനെതിരെയുള്ള പ്രധാന തെളിവ്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചിരുന്നു. കൂടാതെ ശ്രീശാന്തിനെതിരെ മകോക്ക പോലുള്ള കടുത്ത നിയമങ്ങള്‍ ചുമത്തിയ ഡല്‍ഹി പൊലീസ് നടപടിയെയും കോടതി ചോദ്യം ചെയ്തിരുന്നു. ശ്രീശാന്ത് അറിഞ്ഞുകൊണ്ടാണ് വാതുവെപ്പുകാരുമായുള്ള ഇടപാടുകളെന്നാണ് ജിജു പോലീസിന് നൽകിയിട്ടുള്ള മൊഴി. പ്രതികളുടെയും പ്രോസിക്യൂഷന്‍െറയും വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസില്‍ ഇന്ന് വിധി ഉണ്ടാകാനാണ് സാധ്യത.
Leave a Reply