Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇഷ്ടതാരത്തെ അനുകരിച്ച് അതേപോലെ ഹെയര്‍ സ്‌റ്റൈലും വസ്ത്രധാരണവും എല്ലാം പരീക്ഷിച്ചുകൊണ്ട് അവരെപോലെയാകാന്‍ ശ്രമിക്കുന്ന ഒട്ടനവധി ആരാധകരെ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ടാകുമല്ലോ. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായി അല്പം കടന്ന ഒരു ശ്രമമാണ് ഈ ഇറാനിയന്‍ യുവതി ചെയ്തത്. ഹോളിവുഡ് താരം ആഞ്ജലീന ജൂലിയെ അനുകരിച്ച് അവരെ പോലെ മുഖം തന്നെ ആക്കാനാണ് സഹര്‍ ടബാറാര്‍ എന്ന ഈ യുവതി ശ്രമിച്ചത്. അതിനായി പ്ലാസ്റ്റിക്ക് സര്‍ജറികള്‍ ചെയ്തു. പക്ഷെ ഒന്നോ രണ്ടോ അല്ല, മറിച്ച് 50 പ്ലാസ്റ്റിക് സര്‍ജറികള്‍ ഈ യുവതി നടത്തുകയുണ്ടായി.
ഓരോ തവണ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തുമ്പോഴും ഇവര്‍ക്ക് പൂര്‍ണ്ണമായും ആഞ്ജലീനയുടെ മുഖം ലഭിച്ചില്ല എന്നും പറഞ്ഞ് പിന്നെയും നടത്തുകയായിരുന്നു. ഓരോ തവണ സര്‍ജറി നടത്തുമ്പോഴും അതിന്റെ പുതിയ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. അങ്ങനെ ഇപ്പോള്‍ നടന്ന അവസാന ശാസ്ത്രകിയക്ക് ശേഷമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. കാരണം ഇത്രയും നല്ല ഒരു പെണ്‍കുട്ടിയോട് മുഖം ഒരു ആരാധനയുടെ പേരും പറഞ്ഞ് ഓരോന്ന് ചെയ്തു കൂട്ടി അവസാനം ഇപ്പോള്‍ ആഞ്ജലീനയുടെ പ്രേതം പോലെയുള്ള ഒരു രൂപത്തിലാക്കിയിരിക്കുന്നു.
Leave a Reply