Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിൽ ടിക്കറ്റ് ലഭിച്ചില്ലേ ? വിഷമികേണ്ട …പകരം നിങ്ങൾക്കിനി വിമാനത്തില്‍ യാത്ര ചെയ്യാം.അതിശയിക്കേണ്ട, ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് അത് കിട്ടാത്തപക്ഷം വിമാനടിക്കറ്റ് നല്‍കുന്ന സംവിധാനവുമായി ഇന്ത്യന്‍ റയില്‍വേ രംഗത്തെത്തിയിരിക്കയാണ്.ഇതിനായി ഗോ എയര്‍ എന്ന കമ്പനിയുമായി ഐആര്സിടിസി കരാറായി കഴിഞ്ഞു. ഈ പദ്ധതി മുഖേനെ കഴിഞ്ഞ മാസം നൂറോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. യാത്രയ്ക്ക് മൂന്നുദിവസം മുന്‍പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ബുക്ക് ചെയ്ത ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച ദിവസമോ തൊട്ടടുത്ത ദിവസമോ വിമാനടിക്കറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതി.അതേസമയം വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരില്‍ വിമാനടിക്കറ്റിന് അര്‍ഹരായവര്‍ക്ക് റയില്‍വേ ഇമെയില്‍ അയയ്ക്കും. ഇവര്‍ക്ക് ആവശ്യമെങ്കില്‍ വിമാന ടിക്കറ്റ് ലഭ്യമാക്കും. സ്ലീപ്പര്‍ ക്ലാസ് മുതല്‍ എസി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേ ഈ പരിഗണന നല്‍കുന്നത്. അതേസമയം വിറ്റഴിക്കാത്ത ടിക്കറ്റുകളാണ് ട്രെയിന്‍ യാത്രക്കാര്‍ക്കുവേണ്ടി വിമാനക്കമ്പനികള്‍ മാറ്റിവയ്ക്കുന്നത്.ടിക്കറ്റ് ഉറപ്പായില്ലെന്നതു കൊണ്ടുമാത്രം യാത്ര മാറ്റിവെക്കേണ്ടിവരുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതിയുമായി റയില്‍വേ മുന്നോട്ടുവന്നിരിക്കുന്നത്. എല്ലാ വിമാനങ്ങളിലും 20% സീറ്റുകള്‍ ഒഴിവായിട്ടാണു യാത്രകള്‍ ആരംഭിക്കുന്നത്. ഇതിനെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ഇന്ത്യന്‍ റയില്‍വേ.
Leave a Reply