Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഫാല്‍: തടവിൽ നിന്നും മോചിതയായ മണിപ്പൂരിൻറെ ‘ഉരുക്കു വനിത’ ഇറോം ശർമ്മിള വീണ്ടും നിരാഹാര സമരം ആരംഭിച്ചു. മണിപ്പൂരിലെ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തിവന്ന ഇറോം ശര്‍മിളയെ വിട്ടയക്കാന്‍ കോടതി വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്. അന്ന് രാത്രി തന്നെ അവര്‍ വീണ്ടും നിരാഹാരം തുടങ്ങി. ശർമിളയുടെ നിരാഹാരം ആത്മഹത്യാ ശ്രമമല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ആഗസ്റ്റിൽ ഇവരെ വിട്ടയക്കാൻ മണിപ്പൂർ കോടതി ഉത്തരവിട്ടിരുന്നു. അന്ന് മോചിപ്പിക്കപ്പെട്ട ശർമിള വീണ്ടും സമരം തുടങ്ങിയതോടെ മണിപ്പൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും, ആത്മഹത്യാ ശ്രമത്തിന് കേസെടുത്ത്, ജുഡീഷ്യൽ കസ്റ്റഡിയിലാക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ശർമിള സമർപ്പിച്ച ഹർജിയിലാണ് വ്യാഴാഴ്ച അനുകൂലമായ വിധി വന്നത്.ആസ്പത്രിയില്‍ തടവില്‍ പാര്‍പ്പിച്ച ശര്‍മിളയ്ക്ക് മൂക്കില്‍ കുഴലിട്ട് നിര്‍ബന്ധിതമായാണ് ഭക്ഷണം നല്‍കിയിരുന്നത്. ശനിയാഴ്ച ശർമിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
Leave a Reply