Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:31 pm

Menu

Published on September 19, 2014 at 11:30 am

ഷങ്കര്‍-വിക്രം ചിത്രം ‘ഐ’ കോപ്പിയടി വിവാദത്തിൽ

is-i-a-copy-of-hollywood-movie

ഷങ്കര്‍-വിക്രം ചിത്രമായ ‘ഐ ‘എന്ന സിനിമ കോപ്പിയടിയെന്ന് ആരോപണം. 1986ല്‍ പുറത്തിറങ്ങിയ ‘ദി ഫ്‌ളൈ’ എന്ന ഹോളിവുഡ് സിനിമയുടെ കോപ്പിയടിയാണ് ഐ എന്നാണ് ആരോപണം. സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളുടെ തലതൊട്ടപ്പനായ ഡേവിഡ് ക്രോനെന്‍ബെര്‍ഗ് ഒരുക്കിയ ഈ ചിത്രത്തില്‍ ജെഫ് ഗോള്‍ഡ്ബ്ലമും ഗീന ഡേവിസുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശാസ്ത്രപരീക്ഷണങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു അബദ്ധത്തില്‍ വികൃതരൂപമായി മാറുന്ന നായകന്റെ കഥയാണ് ദ ഫ്‌ളൈ എന്ന ചിത്രം പറയുന്നത്. ഐയുടെ ടീസറില്‍ ഫ്‌ളൈയുമായി നിരവധി സാമ്യങ്ങളുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വികൃതരൂപിയായ കുള്ളനായും ബോക്‌സറായും വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം അഭിനയിക്കുന്നത്. തന്നെ ചതിച്ചവരോട് പ്രതികാരം വീട്ടാന്‍ ഇറങ്ങിത്തിരിക്കുന്ന ബോക്‌സറുടെ ക.ഥയാണ് ചിത്രത്തിന്റെ പ്രമേയം . അതേസമയം സിനിമ പുറത്തിറങ്ങും മുന്‍പ് ചിത്രം കോപ്പിയടിയാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. ഒരു ഹോളിവുഡ് സിനിമയുടെയും കോപ്പിയടിയല്ല ചിത്രമെന്നും അവര്‍ അവകാശപ്പെടുന്നു. സപ്തംബര്‍ 15നാണ് ഐ യുടെ ഓഡിയോ റിലീസിംഗ് നടന്നത്. ഹോളിവുഡ് ആക്ഷന്‍ ഹീറോ അര്‍ണോള്‍ഡ് ഷ്വാര്‍സെനഗറും ചടങ്ങിനെത്തിയിരുന്നു.



Loading...

Leave a Reply

Your email address will not be published. Required fields are marked *

More News