Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഹനം ഓടിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് വാഹനം കൃത്യമായി ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്യുകയെന്നതും. മുന്‍പ് ആഡംബര കാറുകളുടെ മാത്രം കുത്തകയായിരുന്ന ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഇന്ന് വിപണിയില്‍ പുതുതായി എത്തുന്ന മിക്ക കാറുകളിലും ഓപ്ഷനലായി നല്‍കിവരുന്നുണ്ട്.
എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെലേറിയോയില്‍ എഎംടി ഗിയര്‍ബോക്സ് അവതരിപ്പിച്ച് മാരുതിയാണ് ഈ പുതിയ മാറ്റം കൊണ്ടുവന്നത്. എന്നാല്‍ മാനുവല്‍ കാറാണോ, ഓട്ടോമാറ്റിക് കാറാണോ ഡ്രൈവിങ് രസകരമാക്കുകയെന്ന് ചോദിച്ചാല്‍ മാനുവല്‍ എന്ന ഉത്തരമായിരിക്കും മിക്കവരും നല്‍കുക.
എന്നാല്‍ മാനുവല്‍ കാര്‍ ഉപയോഗിക്കുമ്പോള്‍ കുറച്ചേറെ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ് വാഹനം നിര്‍ത്തിയിടുമ്പോള്‍ ഏത് ഗിയറില്‍ പാര്‍ക്ക് ചെയ്യണമെന്നത്.
ചിലര്‍ ന്യൂട്രലില്‍ കാര്‍ നിര്‍ത്തി പാര്‍ക്കിങ്ങ് ബ്രേക്ക് ഉപയോഗിക്കുമ്പോള്‍, ചിലര്‍ ഫസ്റ്റ് ഗിയറില്‍ നിര്‍ത്തിയാണ് പാര്‍ക്കിങ്ങ് ബ്രേക്ക് പ്രയോഗിക്കുന്നത്. ഇതില്‍ ഏത് രീതിയാണ് നല്ലതെന്ന് ചിന്തിച്ചിട്ടില്ലേ.
ഫസ്റ്റ് ഗിയറില്‍ വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പിന്നില്‍ നിന്നോ, മുന്നില്‍ നിന്നോ മറ്റൊരു വാഹനം വന്നിടിച്ചാല്‍ ഗിയര്‍ തകരുന്നതിന് കാരണമാകുമെന്ന വാദമാണ് ന്യൂട്രലില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.
ഫസ്റ്റ്, റിവേഴ്സ് ഗിയറുകള്‍ക്ക് കുറഞ്ഞ അനുപാതമായതിനാല്‍ ഗിയറില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡ്രൈവ്ട്രെയിന്‍ മികവേറിയ രീതിയിലാണ് ലോക്ക് ചെയ്യപ്പെടുക. ഏത് സാഹചര്യത്തിലും പാര്‍ക്ക് ചെയ്ത വാഹനം നീങ്ങി പോകാതിരിക്കാന്‍ പാര്‍ക്കിങ്ങ് ബ്രേക്കിനൊപ്പം കാര്‍, ഗിയറില്‍ പാര്‍ക്ക് ചെയ്യുന്നത് തന്നെയാണ് നല്ലത്.
അതേപോലെ ഇറക്കങ്ങളില്‍ വാഹനത്തെ ന്യൂട്രലിലിട്ടാല്‍ കൂടുതല്‍ ഇന്ധനം ലഭിക്കാന്‍ സാധിക്കുമെന്നാണ് പൊതുധാരണ. ന്യൂട്രലില്‍ എഞ്ചിന്റെ സഹായവും നിയന്ത്രണവുമില്ലാതെ വാഹനം അനായാസം നീങ്ങും. എന്നാല്‍ ഇറക്കങ്ങളില്‍ വാഹനത്തെ ചെറിയ ഗിയറില്‍ ഓടിക്കുന്നതാണ് സുരക്ഷയ്ക്ക് നല്ലത്.
Leave a Reply