Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് നമ്മുടെ അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു മൈക്രോവേവ് ഓവന്‍. ഭക്ഷണം എളുപ്പം ചൂടാക്കാന്‍ മാത്രമല്ല, എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ഈ ഉപകരണം സഹായിക്കുന്നുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മൈക്രോവേവ് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ലോഹം കൊണ്ടുള്ള പെട്ടിയാണ് മൈക്രോവേവ് ഓവന്‍. ജലാംശമുള്ള ഏത് ആഹാരപദാര്‍ഥവും ഓവനില്‍ പാചകം ചെയ്യാം. അങ്ങനെ പാചകം ചെയ്യുമ്പോള്‍ കാന്തിക തരംഗങ്ങള്‍ ആഹാരപദാര്‍ത്ഥത്തിന്റെ ഉള്ളിലെത്തി അതിലെ മുഴുവന്‍ ജലതന്മാത്രകളെയും കമ്പനം ചെയ്യിപ്പിക്കുന്നു. ഈ തന്മാത്രകള്‍ ഉരസുമ്പോഴാണ് ചൂടുണ്ടാകുന്നത്.അതിന്റേതായ രീതിയില്‍ പാചകം ചെയ്യുകയാണെങ്കില്‍ മൈക്രോവേവ് പാചകം ആരോഗ്യത്തിന് ഹാനികരമല്ല. സാധാരണയുള്ള പാചകത്തെക്കാല്‍ സൗകര്യപ്രദമാണ് മൈക്രോവേവ് വഴിയുള്ള പാചകം. ആഹാരപദാര്‍ത്ഥങ്ങളുടെ പോഷകമൂല്യം ഒട്ടും തന്നെ നഷ്ടപ്പെടുകയില്ല.
മൈക്രോവേവില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…
നല്ല ഓവനുകള്‍
നല്ല ഓവനുകള്‍ മാത്രം ഉപയോഗിക്കുക. പൊട്ടിയതോ, പഴകിയതോ ആയ മൈക്രോവേവ് ഓവനുകള്‍ ഉപയോഗിക്കരുത്.
–
–
ഓവന്‍ ചീത്തയായാല്‍
ഓവന്‍ കേടായാല്‍ പെട്ടെന്ന് തന്നെ ശരിയാക്കുക. കേടായ ഓവനില്‍ ഒരു കാരണവശാലും പാചകം ചെയ്യരുത്.
ലോഹപാത്രങ്ങള്‍
ലോഹപാത്രങ്ങള്‍ മൈക്രോവേവില്‍ വയ്ക്കരുത്. ഇത്തരം പാത്രങ്ങള്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കരുത്.
ഭക്ഷണം ചൂടാക്കുമ്പോള്‍
അലൂമിനിയം ഫോയിലുകള്‍ പൊതിഞ്ഞ് ആഹാരപദാര്‍ത്ഥങ്ങള്‍ ചൂടാക്കാന്‍ ശ്രമിക്കരുത്
വാതില്‍ അടയ്ക്കുക
മൈക്രോവേവ് ഓവന്റെ വാതില്‍ നന്നായി അടച്ചതിനുശേഷം മാത്രം പ്രവര്‍ത്തിപ്പിക്കുക. ഓഫാക്കിയതിനുശേഷം മാത്രം വാതില്‍ തുറക്കുക.
ഗ്ലാസ് പാത്രങ്ങള്‍
ഗ്ലാസ് പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ പാത്രങ്ങള്‍ അധികം ചൂടാകില്ല. എന്നാല്‍ ഉള്ളിലുള്ള ഭക്ഷണം നല്ല ചൂടായിരിക്കും. അവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പൊള്ളലേല്‍ക്കും.
മൈക്രോവേവ്
സെയ്ഫ് മൈക്രോവേവ് സെയ്ഫ് എന്നെഴുതിയ ഗ്ലാസ് പാത്രങ്ങല്‍ മാത്രമേ പാചകത്തിനായി ഉപയോഗിക്കാന്‍ പാടുള്ളൂ. പ്ലാസ്റ്റിക് പോലുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല ചിലപ്പോള്‍ തീപിടിത്തത്തിനും കാരണമായേക്കാം.
മുട്ട
തോടോടുകൂടിയ മുട്ട, മുട്ട ബുള്‍സ്‌ഐ, സോസേജ് തുടങ്ങിയവ ചിലപ്പോള്‍ പൊട്ടിത്തെറിക്കാം
–
–
എണ്ണ
എണ്ണയില്‍ മുക്കി വറുക്കുകയോ പൊരിക്കുകയോ ചെയ്യാന്‍ ഇത് ഉപയോഗിക്കരുത്.
അരി, പയര്‍
അരി, പയര്‍, പരിപ്പ് തുടങ്ങിയവ നന്നായി കുതിര്‍ത്തിട്ടുവേണം ഓവനില്‍ വേവിക്കാന്‍
തണുത്ത ആഹാരങ്ങള്‍
ഫ്രിഡ്ജില്‍ നിന്ന് തണുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ എടുത്ത് അപ്പാടെ ചൂടാക്കരുത്. തണുപ്പ് പോയാല്‍ മാത്രം ഓവനില്‍ വയ്ക്കുക. ഇല്ലെങ്കില്‍ ഇത് ബാക്ടീരിയ ഉണ്ടാക്കാന്‍ കാരണമാകും.
Leave a Reply