Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യൽ മീഡിയയിൽ ഒരു വിഷയം ചർച്ചയാവാൻ അധികസമയം വേണ്ടി വരില്ല.ഇങ്ങനെ നീലയും കറുപ്പും നിറമുള്ള വസ്ത്രമോ അതോ സ്വർണ്ണനിറവും നീലയും കലർന്ന വസ്ത്രമോ എന്ന ചിത്രതർക്കവും പൂച്ച പടി കയറി മുകളിലേക്കോ താഴേയ്ക്കോ എന്ന കുഴപ്പം പിടിച്ച ചർച്ചയും നമ്മൾ കണ്ടതാണ്.അതുപോലൊരു ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
സംഗതി സിംപിളാണ്, ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം, അവൾ വെള്ളത്തിന് അടിയിലാണോ മുകളിലാണോ നിൽക്കുന്നതെന്നൊരു സംശയം. ഒറ്റനോട്ടത്തിൽ കണ്ടാൽ പെൺകുട്ടി വെള്ളത്തിനടിയിലാണ് എന്നു തോന്നുമെങ്കിലും പിന്നീടൊന്നു കൂടി നോക്കിയാൽ തോന്നും പെൺകുട്ടി വെള്ളത്തിലേക്കു എടുത്തു ചാടുകയാണെന്ന്. മസ്കാരി എന്നൊരു റെഡ്ഡിറ്റ് യൂസർ ആണ് ചിത്രം പങ്കുവച്ചത്. എന്തായാലും പുതിയ ചിത്രം പഴയ തർക്കങ്ങളെയെല്ലാം പിന്തള്ളി മുന്നോട്ടു പോവുകയാണ്.
നിങ്ങളുടെ കണ്ണുകൾ എന്തു പറയുന്നു, ഇവൾ വെള്ളത്തിന് അടിയിലോ മുകളിലോ?
Leave a Reply