Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളുരു: ഫേസ്ബുക്കിന്റെ മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഖെലാഫാബുക്ക് എന്നപേരില്‍ കെട്ടിലും മട്ടിലും ഫെയ്‌സ്ബുക്ക് ആണെന്നു തോന്നിപ്പിക്കുന്ന സൈറ്റാണ് തയാറായിവരുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജിഹാദി സംഘങ്ങള്‍ക്ക് ഒത്തുചേരാനുള്ള ഇടമായി ഈ സൈറ്റ് മാറുമെന്നാണ് വിലയിരുത്തൽ. ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഇന്തോനീഷ്യന്‍, ജാവനീസ്, തുര്‍ക്കിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലാണ് സൈറ്റ് തയാറാക്കുന്നത്. അതേസമയം, സൈറ്റ് അറബിയില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.#Khelafabook എന്ന ഹാഷ് ടാഗിലാണ് സൈറ്റ് പ്രചരിപ്പിക്കുന്നത്.
Leave a Reply