Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മുംബൈ വീമാനത്താവളത്തില്‍ ആക്രമണം നടത്തുമെന്ന് വീണ്ടും ഐ.എസ്.ഐ.എസ് ഭീഷണി. മുംബൈ വിമാനത്താവള ടെര്‍മിനലിലെ ടോയ്‌ലറ്റ് ചുവരുകളിലാണ് വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പേരിൽ പേരില്‍ ഭീഷണി സന്ദേശം. വ്യാഴാഴ്ച ടെര്‍മിനല്‍ ഒന്നിലെ പുരുഷന്മാരുടെ രണ്ട് വാഷ്‌റൂമുകളുടെ ചുമരുകളിലാണ് സന്ദേശം കാണപ്പെട്ടത്. റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. വ്യക്തമായി വായിക്കാന്‍ സാധിക്കുന്ന ഒരു സന്ദേശത്തില്‍ ഒരു വിമാനത്തിന്റെ ചിത്രത്തോടെ ‘ISIS 26/01/2015 is BOM ok’ എന്ന് പേന കൊണ്ടാണ് ഈ സന്ദേശം എഴുതിയിരുന്നത്. എന്നാൽ ഇതിലെ ഒരു എഴുത്ത് വ്യക്തമല്ല. എഴുത്ത് കണ്ട സ്ഥലത്ത് സി.സി.ടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെങ്കിലും സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഏഴുതിയ ആളെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ് പോലീസ്. നേരത്തെ ജനവരി 10 ന് ഐ.എസ് ആക്രമണം ഉണ്ടാകുമെന്ന ഒരു ചുവരെഴുത്ത് ജനവരി ആറിന് ടെര്‍മിനല്‍ രണ്ടിലെ രണ്ടാം നിലയിലെ ടോയ്‌ലറ്റ് ചുവരില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply