Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:09 am

Menu

Published on August 20, 2014 at 10:01 am

ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

israel-launches-airstrike-on-gaza

ഗാസസിറ്റി: ഇടവേളയ്ക്ക് ശേഷം ഗാസിയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം.വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ എട്ടു മണിക്കൂര്‍ ശേഷിക്കുമ്പോഴാണ് ആക്രമണം പുനരാരംഭിച്ചത്.സംഘര്‍ഷം പരിഹരിക്കുന്നതിന്‌ കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചയില്‍നിന്ന് ഇസ്രായേല്‍ പ്രതിനിധികളെ പിന്‍വലിക്കുകയും ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരസ്യമായി വെല്ലുവിളിച്ച് ഹമാസും രംഗത്തെത്തിയതോടെ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഗാസ വീണ്ടും സംഘര്‍ഷഭരിതമായി.ആക്രമണത്തില്‍ നിരവധികെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ട്. വെടിനിര്‍ത്തല്‍ സ്ഥിരമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ ഇസ്രായേലും ഹമാസും വ്യത്യസ്ഥാ അഭിപ്രായങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.ഗാസയില്‍ ആക്രമണം രൂക്ഷമാക്കാന്‍ ഇസ്രയല്‍ ഭരണകൂടം സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News