Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം. തിരുവന്തപുരം ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ഇന്‍ഷുറന്‍സ് കമ്പനിയും ചേർന്നാണ് നഷ്ടപരിഹാര തുക നൽകാൻ ധാരണയിലെത്തിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ഇതുവരെ സിനിമ രംഗത്തേക്ക് തിരിച്ചെത്തിയിട്ടില്ല. 10.5 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജഗതി ശ്രീകുമാറിന്റെ ഭാര്യയാണ് വാഹനാപകട നഷ്ടപരിഹാര ട്രിബ്ര്യൂണലിനെ സമീപിച്ചിരുന്നത്. 2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെയാണ് മലപ്പുറം തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്ര വളവില്‍ ജഗതി സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് അപകടത്തിൽപ്പെട്ടത്.വെല്ലൂര്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമിക്കുന്ന അദ്ദേഹം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
Leave a Reply