Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:53 am

Menu

Published on December 18, 2014 at 2:39 pm

ജയലളിതയുടെ ജാമ്യം നാല് മാസത്തേക്ക് കൂടി നീട്ടി

jayalalitha-bail-period-increased-4-months

ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം നാല്മാസത്തേക്ക് കൂടി നീട്ടി. ജയലളിതയുടെ അപ്പീലുകള്‍ മൂന്നുമാസത്തിനകം കർണാടക ഹൈക്കോടതി തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജയലളിതയ്ക്കുവേണ്ടി സുപ്രീം കോടതി അഭിഭാഷകനായ ഫാരി എസ് നരിമാനാണ് ഹാജരായത്. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരുന്ന 1991-96 കാലഘട്ടത്തില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ കഴിഞ്ഞ സെപ്തംബര്‍ 27നാണ് ബാംഗ്ലൂരിലെ പ്രത്യേക കോടതി ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ജയലളിതയെ നാല് വര്‍ഷം തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിക്കുകയായിരുന്നു.കുറ്റകരമായ ഗൂഢാലോചന, സര്‍ക്കാര്‍ സ്ഥാനത്തിരുന്ന് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുക, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയവയാണ് ജയലളിതയുടെമേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News