Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊളംബോ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും നരേന്ദ്ര മോഡിയെയും പരിഹസിച്ച് ശ്രീലങ്കന്‍ സേനയുടെ വെബ്‌സൈറ്റ്.മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത മോഡിക്ക് അയച്ച കത്ത് പ്രണയലേഖനമാണെന്നാണ് വെബ്‌സൈറ്റ് ചിത്രീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനുളള നടപടികള്‍ സ്വീകരിക്കുമെന്ന് മോഡി സര്‍ക്കാര്‍ പറഞ്ഞതിനു പിന്നാലെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം ഉയര്‍ന്നിരിക്കുന്നത്.’ ഹൗ മീനിംഗ്‌ഫുള്‍ ആര്‍ ജയലളിതാസ് ലൗ ലെറ്റേഴ്‌സ് ടു നരേന്ദ്രമോഡി’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ഒരു മുഖ്യമന്ത്രിയെയും നിലവാരമില്ലാത്ത രീതിയില്‍ പരിഹസിക്കുന്നത്. ജയലളിത നരേന്ദ്രമോഡിയെ ഓര്‍ത്തുകൊണ്ട് കത്തെഴുതുന്ന ചിത്രമാണ് വെബ്‌സൈറ്റിന്റെ ആമുഖ പേജില്‍ നല്‍കിയിരിക്കുന്നത്. മോഡിയുടെ ചിത്രം ലൗ ചിഹ്നഹ്നത്തിനുളളിലാണ്. അതിനൊപ്പം തലക്കെട്ടു കൂടിയാവുമ്പോള്‍ പരിഹാസം പൂര്‍ണമാവുന്നു.സുബ്രമഹ്‌ണ്യം സ്വാമി ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കില്ല എന്ന് പറഞ്ഞിരുന്നു. ഇന്ത്യയൂടെ ഭാഗത്ത് മത്സ്യങ്ങളില്ല എങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റു ഉപജീവന മാര്‍ഗം കണ്ടെത്തിക്കൊടുക്കുകയാണ് വേണ്ടത്. ജയലളിതയുടെ ദുശ്ശാഠ്യം അനുവദിച്ചു നല്‍കിയാല്‍ മോഡി സര്‍ക്കാരിന്റെ പ്രതിഛായയ്‌ക്ക് കോട്ടം തട്ടുമെന്ന മുന്നറിയിപ്പും വെബ്‌സൈറ്റില്‍ വന്ന ലേഖനത്തിലുണ്ട്.അതേസമയം ലേഖനത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാറിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കല്ലെന്നും വെബ്സൈറ്റ് സൂചിപ്പിക്കുന്നു. ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെയും നഗരവികസന വകുപ്പിന്റെയും സംയുക്‌ത വെബ്‌സൈറ്റായ ‘ഡിഫന്‍സ് ഡോട്ട് എല്‍കെ എന്ന സൈറ്റിലാണ് ഇന്ത്യന്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ സ്വതന്ത്ര അഭിപ്രായം എഴുതുന്ന പംക്തിയിലാണ് ഈ ലേഖനം ഉള്‍പ്പെടുത്തിയത്.
Leave a Reply