Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൈസൂര്‍ : പ്രമുഖ തെന്നിന്ത്യന്‍ നടിയും കര്‍ണാടകത്തിലെ മണ്ഡ്യ ലോക്‌സഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രമ്യയെന്ന ദിവ്യ സ്പന്ദനയുടെ പിതൃത്വത്തെ അപമാനിച്ച് ജനതാദള്‍ നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. എം. ശ്രീനിവാസാണ് രമ്യ ജനിച്ചത് സ്വാഭാവികരീതിയിലല്ലെന്നും നടി ടെസ്റ്റ് ട്യൂബ് ശിശുവാണെന്നും മണ്ഡ്യയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തുറന്നടിച്ച് പറഞ്ഞത്.പിതാവ് ആരാണെന്നറിയാത്ത ഒരാളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നതെന്നും ശ്രീനിവാസ് പരിഹസിച്ചു. ഈ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്സും രമ്യയുടെ ആരാധകരും സ്ത്രീ സംഘടനകളും കെ.ജെ.പി. അടക്കമുള്ള രാഷ്ട്രീയകക്ഷികളും ശക്തമായി രംഗത്തുവന്നിട്ടുണ്ട് .പരാമര്‍ശം പിന്‍വലിച്ച് ജനതാദളും ശ്രീനിവാസും മാപ്പുപറയണമെന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി.യും ആവശ്യപ്പെട്ടു. യ രമ്യയുടെ വളര്‍ത്തച്ഛനായ ആര്‍.ടി. നാരായണന്‍ മരിച്ച് ഒരാഴ്ച തികയുംമുമ്പാണ് ശ്രീനിവാസിന്റെ പ്രസ്താവന. സ്വന്തം കുലമേതെന്നറിയാത്തവളാണ് രമ്യ. സ്വന്തം നാടേതാണെന്നുപോലും അവര്‍ക്ക് അറിയില്ല. കോണ്‍ഗ്രസ് ജനിപ്പിച്ചെടുത്ത ടെസ്റ്റ്ട്യൂബ് ശിശുവാണ് നടിയെന്നും ശ്രീനിവാസ് യോഗത്തില്‍ പറഞ്ഞു.സ്ഥാനാര്‍ഥിയെ വ്യക്തിപരമായി ആക്ഷേപിച്ചെന്നുകാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കി. പ്രസ്താവനയിലൂടെ ജനതാദളിന്റെ ജീര്‍ണതകളാണ് വെളിയില്‍ വന്നിരിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ജി. പരമേശ്വര പറഞ്ഞു. കെ.ജെ.പി. നേതാവ് ശോഭ കരന്തലജെയും സംഭവത്തില്‍ പ്രതിഷേധിച്ചു.
Leave a Reply