Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിൽ ഇന്ന് ജനതാദള്‍ (യു) ഹർത്താൽ. ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.ജി. ദീപക്കിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്തും. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. രാത്രി എട്ടേമുക്കാലോടെ പഴുവില്‍ സെന്‍ററില്‍ റേഷന്‍കട നടത്തുന്ന ദീപക്കിനെ കാറിലത്തെിയ സംഘം മാരകായുധങ്ങളുമായി കടയിലേക്ക് ഓടിക്കയറി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് പുറത്തേക്കോടിയ ദീപക്കിനെ അവിടെവെച്ചും വെട്ടി. തടയാന്‍ ശ്രമിച്ച ദീപക്കിനോടൊപ്പമുണ്ടായിരുന്ന ജനതാദള്‍ പ്രവര്‍ത്തകരായ സ്റ്റാലിന്‍, മണി (സജീവ്) എന്നിവർക്കും കുത്തേറ്റു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കാറിലത്തെിയവര്‍ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചു. എന്നാൽ ദീപക് പത്ത് മണിയോടെ മരിച്ചു. വാളമുക്ക് സ്വദേശിയായ ദീപക്ക് മൂന്നുവര്‍ഷം മുമ്പാണ് ബി.ജെ.പി വിട്ട് സോഷ്യലിസ്റ്റ് ജനതയില്‍ ചേര്‍ന്നത്. ദീപക്കിനൊപ്പം ബി.ജെ.പിയില്‍ നിന്ന് നിരവധിപേര്‍ പാര്‍ട്ടി വിട്ടിരുന്നു. അന്നു മുതല്‍ ചാഴൂര്‍, താന്ന്യം മേഖലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്ഥിരം ആക്രമണമുണ്ടാകാറുണ്ട്. നീല മാരുതി വാനിലെത്തിയ നാലോളം പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ജനതാദള്‍ വക്താക്കള്‍ പറയുന്നു. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply