Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ പാപ്പുവിന് വധഭീഷണി.യു ഡി എഫ് കണ്‍വീനര്‍ പി. പി തങ്കച്ചനെതിരെ ആരോപണം ഉയര്‍ത്തിയ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ ഐജിക്ക് പരാതി നല്‍കിയില്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തനിക്ക് വധഭീഷണി ഉയര്‍ന്നതെന്ന് പാപ്പു പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പാപ്പു.കഴിഞ്ഞ തിങ്കളാഴ്ചയാണ് പാപ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ ഐജിക്ക് പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ സുനിലും പോലീസുകാരനായ വിനോദും ചേര്‍ന്ന് സര്‍ക്കാരില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷ എന്ന് പറഞ്ഞ് പാപ്പുവിനെക്കൊണ്ട് വെള്ളപേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണിയുയര്‍ന്നത്. തുടര്‍ന്ന് അശമന്നൂരില്‍നിന്ന് പാപ്പു ഞായറാഴ്ച പനിച്ചയത്തെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. അവിടെ നിന്നും ദേഹാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ട പാപ്പുവിനെ തിങ്കളാഴ്ച തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Leave a Reply