Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാട്ടുമൃഗങ്ങളെടുത്ത് വളര്‍ത്തിയ മൗഗ്ലി എന്ന കുട്ടിയുടെ കഥ പറയുന്ന റുഡ്യാര്‍ഡ് കിപ്‌ളിംഗിൻറെ കഥാസമാഹാരം പലരും ഇപ്പോഴും ഓർക്കുന്നുണ്ടാവും. ഇത് പിന്നീട് ആനിമേഷന്‍ ചിത്രമായി ടെലിവിഷനിലെത്തിയപ്പോൾ ലോകം മുഴുവൻ അത്ഹൃദയത്തിലേറ്റു വാങ്ങി. പ്രാദേശിക ഭാഷകളിലും മലയാളത്തിലും മൗഗ്ലി തർജ്ജമ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മൗഗ്ലി ത്രീഡി രൂപത്തിലും എത്താൻ പോകുന്നു. ചിത്രത്തിൽ ഇന്ത്യൻ വംശജനായ നീല്‍ സേത്തിയെന്ന പത്തു വയസ്സുകാരനാണ് മൗഗ്ലിയായി എത്തുന്നത്. ലൈവ് ആക്ഷന്‍-ആനിമേഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന ഏകതാരമാണ് ഇൻറോ -അമേരിക്കക്കാരനായ നീൽ. ചിത്രത്തിൻറെ തിരക്കഥയൊരുക്കുന്നത് ജസ്റ്റിന്‍ മാര്‍ക്‌സാണ്. ജൊവാന്‍ ഫവ്രേയാണ് സംവിധാനം നിർവ്വഹിക്കുന്നത്. അടുത്ത വർഷമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
Leave a Reply