Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 2:10 pm

Menu

Published on June 22, 2015 at 3:05 pm

ജുറാസിക് വേള്‍ഡിലെ ദിനോസറുകളെ നിർമിക്കുന്നത് എങ്ങനെയാണെന്ന് കാണാം…(വീഡിയോ)

jurassic-world-building-the-apatosaurus

ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകർത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന കൊണ്ടിരിക്കുകയാണ് . ചിത്രത്തിലെ പ്രധാന ആകർഷണമായ ദിനോസറുകൾ ഗ്രാഫിക്‌സിലൂടെ നിർമിച്ചവയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചലിക്കുന്ന കൃത്രിമ ഡിനോസറുകളെ നിർമിച്ചതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഡിനോസറിനെ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും അടക്കുമുള്ള വീഡിയോ ഇവർ പുറത്തുവിട്ടിട്ടുണ്ട്.റിമോർട്ട് കൺട്രോൾ ഉപയോഗിച്ചതാണ് ദിനോസറിനെ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിൽ അപ്രധാനമായി വരുന്ന ദിനോസറുകൾ അനിമേഷൻ വഴി സൃഷ്ടിച്ചതാണെന്നും അണിയറപ്രവർത്തകർ പറയുന്നു. ലെഗസ്സി ഇഫക്ട്‌സ് പുറത്ത് വിട്ട വീഡിയോ മണിക്കൂറുകൾ കൊണ്ട് 75,000ഓളം പേരാണ് കണ്ടത്.റിലീസ് ചെയ്ത ദിവസങ്ങൾകൊണ്ട്  കൊണ്ട് 300 മില്യൺ ഡോളറാണ് ജുറാസിക് വേൾഡിന് കളക്ഷൻ ലഭിച്ചത്. പരമ്പരയിലെ ആദ്യ ചിത്രമായ ജുറാസിക് പാർക്ക് സംവിധാനം ചെയ്ത സ്റ്റീവൻ സ്പിൽബർഗാണ് ജുറാസിക് വേൾഡിന്റെ നിർമ്മാതാവ്. നവഗതനായ കോളിൻ ട്രവറോയാണ് ചിത്രത്തിന്റെ സംവിധായകൻ.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News