Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നീതി ന്യായ ചരിത്രത്തിന്റെ സൂര്യതേജസ്സ് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഓർമ്മയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ വ്യാഴാഴ്ച ഉച്ചക്ക് മൂന്നരയ്ക്കാണ് അന്തരിച്ചത്എറണാകുളത്തെ വസതിയിൽ ദീർഘകാലമായി വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന കൃഷ്ണയ്യർ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലും സജീവമായിരുന്നു. നൂറാം പിറന്നാൾ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് എറണാകുളത്തെ പൗരാവലി ഒരുക്കിയിരുന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാലക്കാടിനടുത്തുള്ള വൈദ്യനാഥപുരത്ത് 1914 നവംബർ 13നാണ് കൃഷ്ണയ്യർ ജനിക്കുന്നത്. 1952-ൽ മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957-ൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായി. നിയമം, ഊർജം, ജയിൽ, ജലസേചനം എന്നിവയായിരുന്നു വകുപ്പുകൾ. 1973 ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. 1999-ൽ രാജ്യം പദ്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു..സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അന്തരിച്ച കൃഷ്ണയ്യരുടെ മൃതദേഹം രാത്രിയോടെ എം ജി റോഡിലെ വസതിയായ സദ്ഗമയയിലേക്കു മാറ്റിയിരുന്നു. വൈകിട്ട് ആറിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം.ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ സി ജോസഫ്, വി കെ ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവര്‍ സദ്ഗമയയിലെത്തിയിരുന്നു. രാവിലെ പത്തുമണിയോടെ മൃതദേഹം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കൃഷ്ണയ്യരെ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസനാളത്തില്‍ അണുബാധയും കിഡ്‌നിക്ക് തകരാറും കണ്ട സാഹചര്യത്തില്‍ അന്നുതന്നെ ഐ.സി.യുവിലേക്കു മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് നൂറാം പിറന്നാള്‍ ആഘോഷിച്ചതിനു പിന്നാലെയാണ് അന്ത്യം.പത്മവിഭൂഷണ്‍ അടക്കമുള്ള ബഹുമതികള്‍ നല്‍കി രാഷ്ടം ആദരിച്ചിട്ടുണ്ട്. കൃഷ്ണയ്യരോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ കോടതികള്‍ക്ക് സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി നഗരപരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.
Leave a Reply