Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേക്കാള്‍ മാന്യനാണ് കെ.എം. മാണിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കെ.എം. മാണിയോട് എല്‍.ഡി.എഫിന് തൊട്ടുകൂടായ്മയില്ല. രാഷ്ട്രീയ പക്വത പുലര്‍ത്തുന്ന വ്യക്തിയാണ് കെ.എം. മാണി. അദ്ദേഹം മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നത് കാലവും വിവിധ രാഷ്ട്രീയ സാഹചര്യങ്ങളും തെളിയിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.യു.ഡി.എഫ് സര്‍ക്കാറിന് അധികം ആയുസ്സില്ല. ഈ സമയം പ്രതിപക്ഷം വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല. ഉചിതമായ സമയത്ത് കടമ നിറവേറ്റും.ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply