Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിക്കെതിരേ ഭര്‍ത്താവ് രമേശിന്റെ വെളിപ്പെടുത്തലുകൾ.ഭാഗ്യലക്ഷ്‌മിയുടെ വഴിവിട്ട പ്രണയം മൂലമാണ് തങ്ങളുടെ വിവാഹബന്ധം തകര്‍ന്നതെന്ന് ഭര്‍ത്താവ് രമേശ് പറയുന്നു. സിനിമാക്കാരുമായി ബന്ധങ്ങളുണ്ടായിരുന്ന അയാള്‍ ഭാഗ്യലക്ഷ്‌മിയുമായി പ്രണയം തുടങ്ങുന്ന കാലത്ത് ഏതോ പാരലല്‍ കോളേജില്‍ പഠിപ്പിക്കുകയായിരുന്നു. പിന്നീട് തിരക്കഥാകൃത്തായി മാറിയ അയാള്‍ ഏറെത്താമസിയാതെ സംവിധായകനുമായെന്നും രമേഷ് പറയുന്നു. സിനിമാരംഗത്തുള്ള ചില സുഹൃത്തുക്കള്‍ തന്റെ ഭാര്യയും ഭാഗ്യലക്ഷ്‌മി പ്രണയിച്ച വെക്തിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു എന്നും രമേശ് പറയുന്നു.തന്റെ ഭാര്യയേയും ഇയാളെയും പലയിടത്തു വച്ചും ഒരുമിച്ച് കണ്ടുവെന്ന് പറഞ്ഞ് തനിക്ക് അക്കാലത്ത് നിരവധി ഫോണ്‍ കോളുകളും ഊമക്കത്തുകളും കിട്ടിയിട്ടുണ്ടെന്നും രമേഷ് അവകാശപ്പെടുന്നു.ഭാഗ്യലക്ഷ്‌മിയിലെ കലാകാരിയെ താന്‍ ഇന്നും ബഹുമാനിക്കുന്നുവെന്നും ഒരുമിച്ച് ജീവിക്കുന്നില്ലെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താത്തതുകൊണ്ട് ഭാഗ്യലക്ഷ്‌മി ഇപ്പോഴും തന്റെ ഭാര്യ തന്നെയാണെന്നും രമേഷ് കൂട്ടിച്ചേർത്തു.
വിവാഹത്തിനുശേഷം സിനിമയില്‍ തന്നെയുണ്ടായിരുന്ന മറ്റൊരാളുമായുള്ള ഭാഗ്യലക്ഷ്മിയുടെ ബന്ധത്തെ തുടര്‍ന്നാണ് വെറും ആറു മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ച ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അയാള്‍ എല്ലാ ദിവസും രാത്രി ഭാഗ്യലക്ഷ്മിയെ ഫോണില്‍ വിളിക്കുമായിരുന്നു. അയാളുടെ കാറില്‍ ഒരു തവണ ഭാഗ്യലക്ഷ്മിയെ കണ്ടുവെന്നും രമേഷ് കുമാര്‍ പറഞ്ഞു.കമാന്‍ഡിംഗ് സ്വഭാവമുള്ള ഭാഗ്യലക്ഷ്മിയെ പിന്നീട് അയാളും ഉപേക്ഷിക്കുകയായിരുന്നു. താനൊരു മദ്യപാനിയാണെന്ന ആരോപണവും രമേഷ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിഷേധിച്ചു.ഭാഗ്യലക്ഷ്‌മിയുടെ ആത്മകഥയില്‍ താന്‍ കാരണമാണ് ദാമ്പത്യം തകര്‍ന്നതെന്ന പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭര്‍ത്താവ് രമേഷ്. ..
Leave a Reply