Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ‘ഉത്തമവില്ലൻറെ’ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. രമേഷ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സിനിമാ നടനായിട്ടു തന്നെയാണ് കമല്‍ ഇതില്‍ അഭിനയിക്കുന്നത്. വാര്‍ധക്യം കീഴടക്കുന്ന സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.ആന്‍ഡ്രിയ, പൂജ കുമാര്‍, മലയാളിതാരം പാര്‍വതി മേനോന്‍, പാര്‍വതി നായര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. അന്തരിച്ച സംവിധായകന്‍ കെ ബാലചന്ദറും ചിത്രത്തിലുണ്ട്. എന്‍. ലിങ്കുസാമിയും കമലഹാസനുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
–
Leave a Reply