Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ആമിര്‍ ഖാനും അടക്കമുള്ള ഒരുകൂട്ടം നായകന്മാര്‍ക്ക് പുറകെ ബോളിവുഡ് നായിക കരീന കപൂറും സിക്‌സ് പാക്കാകുന്നു. നായകനടന്മാര്‍ കുത്തകയാക്കി വെച്ചിരുന്ന സിക്‌സ് പാക്ക് ബോഡി ബില്‍ഡിംഗില്‍ പരീക്ഷണം നടത്തുന്ന ആദ്യ നായികയാണ് കരീന കപൂർ. കരണ്‍ മല്‍ഹോത്രയുടെ ശുദ്ധി എന്ന ചിത്രത്തിന് വേണ്ടിയാണ് കരീന സിക്‌സ് പാക്കാകുന്നത്. പുതിയ ചിത്രമായ ഗോരി തേരേ പ്യാര്‍ മേയുടെ പ്രമോഷന്‍ പരിപാടികള്‍ കഴിഞ്ഞാല്‍ കരീന ഇനി നേരെ ജിമ്മിലേക്കാണ്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ ഓടിയും ചാടിയും ഇടിച്ചും സിക്‌സ് പാക്കാകുയാണ് കരീനയുടെ ലക്ഷ്യം. സിക്‌സ് പാക്കിന് പേരുകേട്ട ഹൃത്വിക് റോഷനാണ് ശുദ്ധില്‍ കരീനയുടെ നായകനാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
Leave a Reply