Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എന്ന് നിന്റെ മൊയ്തീന് ശേഷമുള്ള ആര്‍.എസ് വിമലിന്റെ സംവിധാന സംരഭമായ കര്‍ണനില്‍ നിന്ന് നടന്‍ പൃഥ്വിരാജ് പുറത്ത്. വിമലിന്റെ സ്വപ്‌ന പദ്ധതിയില്‍ പൃഥ്വിക്ക് പകരം തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം നായകനാകും.
300 കോടിയുടെ ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണ്ണന്‍ വിമല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുകയും 2019 ഡിസംബറില്‍ കര്‍ണന്‍ പുറത്തിറങ്ങുകയും ചെയ്യും
ഹിന്ദിയിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രം ഇന്ത്യയിലെ എല്ലാ ഭാഷകളിലും പുറത്തിറക്കും. പൃഥ്വിരാജിന്റെയും വിമലിന്റെയും സ്വപ്‌ന പദ്ധതിയായാണ് കര്‍ണന്‍ വിലയിരുത്തപ്പെട്ടിരുന്നത്. 300 കോടി സിനിമയെന്ന നിലയില്‍ ചിത്രം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ചിത്രത്തിന്റെ ജോലികള്‍ നിറുത്തിവെച്ചിരിക്കുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രവുമായി മുന്നോട്ട് പോകുമെന്ന് പൃഥ്വിയും കഴിഞ്ഞ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് പ്രേക്ഷകരെ ഞെട്ടിച്ച് വിമലിന്റെ പുതിയ പ്രഖ്യാപനം.
മമ്മൂട്ടിയെ നായകനാക്കിയും കര്‍ണ്ണന്റെ കഥ ആസ്പദമാക്കി സിനിമയിറക്കാന്‍ മധുപാല്‍- പി.ശ്രീകുമാര്‍ ടീം ആലോചിക്കുന്നുണ്ട്.
Leave a Reply