Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് :ആന്ധ്രപ്രദേശിലെ അനന്ത്പൂരില്‍ ട്രെയിന്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ കര്‍ണാടക എം.എല്‍.എ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു.20 ഓളം പേര്‍ക്കു പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ 2.30ന് അനന്ത്പൂരില്‍ പെനുകോണ്ട ലെവല്‍ക്രോസിലാണ് അപകടം നടന്നത് . ഗ്രാനൈറ്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണംവിട്ട് ബംഗുളൂരു-നന്ദേദ് എക്സ്പ്രസിന്റെ എച്ച്1 കോച്ചില്‍ ഇടിക്കുകയായിരുന്നു.അപകടത്തെത്തുടര്‍ന്ന് ട്രെയിനിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി. അഞ്ച് ട്രെയിന്‍ യാത്രക്കാരും ലോറി ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ വെങ്കടേശ് നായകും ഉള്‍പ്പെടുന്നു.അപകടത്തെ തുടർന്ന് ബെംഗളൂരു ഗുണ്ടകല്‍ റൂട്ടിലെ ട്രെയിന്‍ ഗതാഗം തടസ്സപ്പെട്ടു.
Leave a Reply