Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിജയ് നായകനായ പുതിയ ചിത്രം കത്തിയുടെ ട്രെയിലർ പുറത്തിറങ്ങി. എ.ആര്‍.മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ പ്രമോ മുന്‍പേ ഇറങ്ങിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ശ്രീലങ്കന്‍ ബന്ധങ്ങൾ ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ചില തടസ്സങ്ങൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.വലിയ പ്രചരണ പരിപാടികള്‍ ഒന്നും നടത്താതെ ഇരുന്ന അണിയറക്കാര്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ട്രെയിലര്‍ ഇറക്കുന്ന വിവരം പുറത്തുവിട്ടത്. സാമന്തയാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായെത്തുന്നത്.ചിത്രത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെങ്കിലും ചിത്രത്തിന്റെ റിലീസ് ദീപാവലിക്ക് തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
–
Leave a Reply