Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:49 pm

Menu

Published on December 17, 2014 at 10:41 am

ഐ.എസ്.എൽ: കേരളാ ബ്ളാസ്റ്റേഴ്സ് ഫൈനലിൽ

kerala-blasters-defeat-chennaiyin-fc-to-reach-final

ഐഎസ്എലിലെ ഏറ്റവും ത്രസിപ്പിക്കുന്ന മത്സരത്തിനായിരുന്നു ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഇന്നലെ സാക്ഷ്യംവഹിച്ചത്. 1-3ന് തോറ്റെങ്കിലും എതിര്‍തട്ടകത്തില്‍ നേടിയ ഒറ്റഗോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രമെഴുതി.   അധികസമയത്തിന്റെ അന്ത്യനിമിഷത്തില്‍, സ്റ്റീവന്‍ പിയേഴ്‌സണെന്ന സ്‌കോട്ടിഷ്താരത്തിന്റെ അത്ഭുതഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ  ഫൈനലിൽ കടന്നു. കൊച്ചിയില്‍ നേടിയ മൂന്നു ഗോളിന്റെ ആനുകൂല്യം ബ്ലാസ്റ്റേഴ്‌സിനെ അധികസമയത്തിലേക്കെത്തിച്ചു. അപ്പോഴേക്കും മക്ലിസ്റ്ററിനെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായിരുന്നു. 28ാം മിനിറ്റ് മുതല്‍ പത്തുപേരുമായി കോട്ട കാക്കാനെത്തിയ ബ്ലാസ്റ്റേഴ്‌സിന് അധികസമയക്കളിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു  കരുതിയിരുന്നത്.  അധികസമയം അവസാനിക്കാന്‍ മൂന്നു മിനിറ്റ്മാത്രം ശേഷിക്കെ പിയേഴ്‌സണ്‍, ചെന്നൈയുടെ പ്രതിരോധനിരയെ പിളര്‍ത്തി, വലതുഭാഗത്തുനിന്നു ഷോട്ടുതിര്‍ത്തപ്പോള്‍ ഗോളി ഷില്‍ട്ടണ്‍ പോള്‍   തരിച്ചുനിന്നു പോയി.  ഇ­രു­പ­ത്തി­യെ­ട്ടാം മി­നു­ട്ടിൽ ജെ­യിം­സ്‌ മ­ക്ളി­സ്റ്റർ ചു­വ­പ്പ്‌ കാർ­ഡ്‌ ക­ണ്ട്‌ പു­റ­ത്താ­യതോടെ  പ­ത്തു പേ­രു­മാ­യാ­ണ്‌ കേ­ര­ളം പിന്നീട്  ക­ളി­ച്ചത്. ഇത് കേ­ര­ള­ത്തി­ന്‌ വ­ലി­യ തി­രി­ച്ച­ടി­യാ­യി­രു­ന്നു. കളിയുടെ   ര­ണ്ടാം പാ­ദ­ത്തിൽ ചെ­ന്നൈ­യു­ടെ മാർ­ക്കോ മ­റ്റെ­രാ­സി­യും ചു­വ­പ്പ്‌ കാർ­ഡ്‌ ക­ണ്ട്‌ പു­റ­ത്താ­യി.­

Loading...

Leave a Reply

Your email address will not be published.

More News