Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:35 pm

Menu

Published on April 28, 2016 at 9:50 am

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

kerala-cartoonist-toms-creator-of-bobanum-moliyum-passes-away

കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സിഎച്ച് മെഡിക്കൽ സെന്‍ററിൽ ചികിത്സയിലായിരുന്നു.ഇന്നു രാത്രി 10.45ന് ആയിരുന്നു അന്ത്യം. ബോബനും മോളിയും എന്ന നര്‍മ്മകാര്‍ട്ടൂണിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ടോംസിന്റെ യഥാര്‍ത്ഥ നാമം വിടി തോമസ് എന്നിയിരുന്നു. ബോബനും മോളിയിലൂടെ മലയാളി മനസ്സില്‍ ജനപ്രിയനായ കലാകാരന്‍ ആക്ഷേപഹാസ്യത്തിന്റെ വേറിട്ട ശൈലിയാണ് സ്വന്തം വായനക്കാര്‍ക്ക് സമ്മാനിച്ചത്.1929 ജൂൺ 20ന് അത്തിക്കളം വാടയ്ക്കൽ തോപ്പിൽ കർഷകനായ കുഞ്ഞുതൊമ്മന്‍റെയും സിസിലി തോമസിന്‍റെയും മകനായി ജനിച്ചു. ചങ്ങനാശേരി എസ്ബി കോളെജിൽ നിന്ന് ഡിഗ്രി നേടിയ ശേഷം ബ്രിട്ടീഷ് സൈന്യത്തിൽ ഇലക്ട്രീഷ്യനായി ചേർന്നു. എന്നാൽ ഒരു മാസത്തിൽ കൂടുതൽ അവിടെ നിന്നില്ല.
ശങ്കേഴ്സ് വീക്കിലിയിലെ കാർട്ടൂണിസ്റ്റായിരുന്ന ജ്യേഷ്ഠൻ പീറ്റർ തോമസിന്‍റെ കാർട്ടൂണുകളോട് തോന്നിയ ആരാധനയാണ് അദ്ദേഹത്തെ കാർട്ടൂണുകളുടെ ലോകത്ത് എത്തിച്ചത്. ഭാര്യ: തെരീസാക്കുട്ടി. മക്കള്‍: ബോബന്‍ (ടോംസ് പബ്ളിക്കേഷന്‍സ്), മോളി, റാണി (ആരോഗ്യവകുപ്പ്), ഡോ. പീറ്റര്‍ (യു.കെ), ബോസ് (ടോംസ് കോമിക്സ്), ഡോ.പ്രിന്‍സി (സീനിയര്‍ റിസര്‍ച് ഓഫിസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മുംബൈ). മരുമക്കള്‍: ഇന്ദിരാ ട്രീസാ, സിമി, ബീമോള്‍, പോള്‍ ഐസക് നെയ്യാരപള്ളി ചേര്‍ത്തല, പരേതനായ ഡോ. ടോജോ കളത്തൂര്‍ (കണ്ണൂര്‍), ബിജു ജോണ്‍ (മുംബൈ).

Loading...

Leave a Reply

Your email address will not be published.

More News