Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് രാവിലെ 11 മണിയ്ക്ക് കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൻറെ പ്രധാന വികസന ആവശ്യങ്ങള്‍, റെയില്‍വേ സോണ്‍, ഐഐടി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്നീ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചു. പശ്ചിമഘട്ട സംരക്ഷണത്തില്‍ കേരളത്തിന്റെ ആശങ്ക പരിഹരിക്കണമെന്നും ഉമ്മൻചാണ്ടി മോഡിയോട് ആവശ്യപ്പെട്ടു.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട്കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എകെ ആൻറണി എന്നിവരുമായും ഉമ്മൻചാണ്ടി ചർച്ച നടത്തും.കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി മോഡിയെ കാണുന്നത്.
Leave a Reply