Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തിന്റെ അതിർത്തി പിന്നിട്ട് ഒരു അവയവദാനം കൂടി. എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച ആദിത്യ പോൾസണിന്റെ ഹൃദയമാണു ചെന്നൈ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കു നൽകുക. ഇതിനു വേണ്ടിയുള്ള ശസ്ത്രക്രിയ ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കും. 3.15നു പ്രത്യേക ആംബുലൻസിൽ പൊലീസ് സഹായത്തോടെ ഹൃദയം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്നു പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്കു കൊണ്ടുപോകും.
ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിനിയാണ് ആദിത്യ പോൾസൺ. തൃശൂർ ജില്ലയിലെ കുമിഡിയിൽ ആദിത്യയും പിതാവും സഞ്ചരിച്ചിരുന്ന കാർ സ്കൂൾ ബസിലിടിച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും ഗുരുതര പരുക്കേറ്റിരുന്നു. പിതാവ് ഇപ്പോഴും ഐസിയുവിലാണ്. കരളും വൃക്കകളും ലേക്ക്ഷോർ ആശുപത്രിയിലെ രോഗികൾക്കു നൽകും. കണ്ണ് ലിറ്റിൽഫ്ലവർ ആശുപത്രിയിലെ ഐ ബാങ്കിനും നൽകും.